റഷ്യയിൽ നിന്ന് ട്രംയഫ് എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുളള മറുപടി ഉടനെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ, ഉത്തരകൊറിയ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കാനുള്ള കാറ്റ്സോ നിയമപ്രകാരം ഇന്ത്യക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ഉടൻ വ്യക്തമാക്കുമെന്ന് ട്രംപ് അറിയിച്ചു.
റഷ്യയിൽനിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയ ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യയെ ഉപരോധത്തിൽനിന്ന് ഒഴിവാക്കുമോ ഇല്ലയോ എന്ന് താമസിയാതെ അറിയാം എന്നു ട്രംപ് പറഞ്ഞു.
റഷ്യയിൽനിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നവർക്കു നേരേ ഉപരോധം വ്യവസ്ഥ ചെയ്യുന്ന അമേരിക്കൻ നിയമം ഉണ്ട്. ഇന്ത്യ ഇതിൽനിന്ന് ഒഴിവ് അഭ്യർഥിച്ചിട്ടുണ്ട്. ട്രംപ് മറുപടി നൽകിയിട്ടില്ല. വേഗംതന്നെ അറിയാം എന്നാണ് ട്രംപ് അതേപ്പറ്റി പറഞ്ഞത്. ഇറാനിൽനിന്നു ക്രൂഡ്ഓയിൽ വാങ്ങുന്നതിനുള്ള യുഎസ് വിലക്കിൽനിന്ന് ഇന്ത്യ ഇളവ് തേടിയിട്ടുണ്ട്. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നവരെ കൈകാര്യം ചെയ്യും എന്നാണ് ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയത്.