‘കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടർ, ശക്തനായ മതേതരവിശ്വാസി’; ആര്യാടനെ അനുസ്മരിച്ച് പന്തളം സുധാകരന്‍

Jaihind Webdesk
Sunday, September 25, 2022

 

അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ച് മുന്‍ മന്ത്രി പന്തളം സുധാകരന്‍. കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറെയും ശക്തനായ മതേതരവിശ്വാസിയേയുമാണ് ആര്യാടന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പന്തളം സുധാകരന്‍റെ സന്ദേശം:

 

ആര്യാടൻജിക്ക് പ്രണാമം.
ആര്യാടൻ മുഹമ്മദ് വിടപറയുമ്പോൾ
ശക്തനായ മതേതരവിശ്വാസിയേയും കോൺഗ്രസ്സിലെ ട്രബിൾ ഷൂട്ടറേയുമാണ് നഷ്ടമാകുന്നത്.ഏറനാടൻ മണ്ണ് പൊതുരംഗത്തിനു നൽകിയ വിലപ്പെട്ട നേതാവായിരുന്നു ആര്യാടൻ.നിയമസഭയിലും പൊതുവേദികളിലും എതിരാളികളെ വാദമുഖങ്ങൾകൊണ്ട് മുട്ടുകുത്തിക്കുന്ന വാക്ധോരണിയുടെ ഉടമ. സർക്കാരിലും സംഘടനയിലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ആര്യാടൻ നടത്തുന്ന ഇടപെടലുകൾ ഉന്നത നേതാക്കൾക്കുപോലും ആശ്വാസമായിരുന്നു.
അദ്ദേഹത്തോടൊപ്പം നിയമസഭയിലും മന്ത്രിസഭയിലും പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.
ആര്യാടന്റ വേർപാട് നിലപാടുകളിൽ തന്റേടത്തോടെ നിന്നിരുന്ന നേതാക്കളുടെ ഒരുകാലഘട്ടത്തെയാണ് വേദനിപ്പിക്കുന്നത്.
ആദരാഞ്ജലികൾ🙏