കേരളതീരത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം

Jaihind Webdesk
Saturday, June 8, 2019

Trawling-Ban

കേരളതീരത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോള്‍ വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 3800 ട്രോള്‍ ബോട്ടുകളാണുള്ളത്.

ഡോ. എന്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്നാണ് 1994 മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 90 ദിവസത്തെ ട്രോളിങ് ആണ് കമ്മിറ്റി ശുപാര്‍ശ ചെയ്തതെങ്കിലും 23 വര്‍ഷവും 47 ദിവസത്തെ ട്രോളിങ് നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് നിരോധന കാലയളവ് 52 ദിവസമാക്കി ഉയര്‍ത്തിയത്. എന്നാല്‍ 2017 മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ 61 ദിവസത്തെ ട്രോളിങ് നിരോധനം നിലവിലുണ്ട്.