ബി.ജെ.പിയുടെ തോല്‍വിയെ ട്രോളാക്കി സോഷ്യല്‍മീഡിയ; സംഘികള്‍ക്കൊപ്പം കൂടിയ പി.സി.ജോര്‍ജിനെയും വെറുതെ വിട്ടില്ല

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത തോല്‍വിയെ ട്രോള്‍ ഉത്സവമാക്കി സോഷ്യല്‍മീഡിയ. പശു പാല് തരും പക്ഷേ വോട്ട് തരില്ല എന്ന് തുടങ്ങി ശബരിമല വിഷയത്തിലെ നിലപാടുവരെ ട്രോളന്‍മാരുടെ ഫോട്ടോഷോപ്പിന് ഇന്ന് ഇരയായി. ശബരിമല വിഷയത്തോടെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനും ട്രോളന്മാരുടെ പൊങ്കാലയുണ്ട്.

പൂഞ്ഞാറില്‍ നിന്നുള്ള ചെറിയ കണക്ഷന്‍ കൊടുത്തപ്പോള്‍ ഇന്ത്യയുടെ അങ്ങേയറ്റത്തെ ബിജെപിയുടെ ഫ്യൂസ് വരെ പോയി എന്നാണ് ട്രോളന്മാരുടെ കൊട്ട്. സംഘികളുടെ പരാജയം ആഘോഷിക്കാനുള്ളതാണെന്ന് പറഞ്ഞാണ് ബിജെപിയെ ട്രോളന്മാര്‍ ഭിത്തിയിലൊട്ടിക്കുന്നത്.
230 സീറ്റുകളുള്ള മധ്യ പ്രദേശില്‍ അവസാന ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് 115 സീറ്റുകളില്‍ മുന്നിലാണ്.

ബിജെപി ഇവിടെ 106 സീറ്റുകളില്‍ ഒതുങ്ങി. ബിഎസ്പി രണ്ട് സീറ്റിലും മറ്റുള്ളവര്‍ ഏഴ് സീറ്റുകളും നേടി. വസുന്ധര രാജെ ഭരിക്കുന്ന രാജസ്ഥാനില്‍ കര്‍ഷക രോഷം ബിജെപിക്കെതിരേ തിരിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. 199 സീറ്റുകളില്‍ 102ഉം നേടിയാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ബിജെപി 72 സീറ്റുകള്‍ മാത്രം നേടി തകര്‍ന്നടിഞ്ഞു.

ചത്തീസ്ഗഢിലാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പതനം. 90ല്‍ 63 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 18 സീറ്റുകളിലൊതുങ്ങി. തെലങ്കാനയിലും മിസോറാമിലും ഓരോ സീറ്റുകാണ് ബിജെപിക്ക് നേടാനായത്. കേന്ദ്രത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മധ്യ പ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ദ നയങ്ങളുമാണ് ബിജെപിയെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

Comments (0)
Add Comment