വിവാദങ്ങൾക്കിടെ യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും

Jaihind News Bureau
Monday, July 22, 2019

University-College

വിവാദങ്ങൾക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും. വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയിലാകും കോളേജ് തുറക്കുക. വിദ്യാർത്ഥികളെ പരിശോധിച്ചതിന് ശേഷമേ കോളേജിലേക്ക് കടത്തിവിടൂ. അതേസമയം യൂണിവേഴ്‌സിറ്റി കോളേജിൽ ഇനി പി.എസ്.സി പരീക്ഷകൾ നടത്തുകയില്ലെന്ന് കോളേജ് അധികൃതർ. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുമെന്നും സർക്കാരും, കോളേജ് അധികൃതരും ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറക്കുന്നത്.