കെ.എസ്.യുവിന്റെ ചിഹ്നം നശിപ്പിച്ച് എസ്.എഫ്.ഐ ഇങ്ങനെ മുദ്രാവാക്യം വിളിച്ചു: ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്’

Jaihind Webdesk
Sunday, January 27, 2019

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐയുടെ ജനാധിപത്യ ധ്വംസനം തുടരുന്നു. കെ.എസ്.യുവിന്റെ പ്രചാരണ എഴുത്തുകളെയും ചിഹ്നത്തെയും നശിപ്പിച്ച് അതിന്റെ മേലേക്ക് പെയിന്റൊഴിച്ച് മായ്ച്ച ശേഷം ‘സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. തിരുവനനന്തപുരം ലോ കോളജിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധ പ്രവൃത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

ജനാധിപത്യത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്ന സംഘടന മറ്റൊരു സംഘടനയുടെ പ്രചാരണ എഴുത്തുകള്‍ നശിപ്പിക്കുകയും അതേ മുദ്രാവാക്യം വീണ്ടും മുഴക്കുകയും ചെയ്യുന്നതിന്റെ കപടതയാണ് പുറത്തായിരിക്കുന്നത്. തിരുവനന്തപുരം ലോ കോളേജില്‍ വര്‍ഷങ്ങളായി മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും എസ്എഫ്ഐ അനുവദിക്കില്ലെന്ന് സ്ഥിരമായി ഉയരുന്ന വിമര്‍ശനമാണ്.