ലോ അക്കാദമിയില്‍ എസ്.എഫ്.ഐ ആക്രമണം: നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്: ഒരാള്‍ക്ക് പിന്നില്‍ നിന്ന് കുത്തേറ്റു

Jaihind Webdesk
Tuesday, June 11, 2019

 

തിരുവനന്തപുരം: ലോ അക്കാദമിയില്‍ എസ്.എഫ്.ഐയുടെ ആക്രമണം. നാല് കെ.എസ്.യുക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതില്‍ ഒരാള്‍ക്ക് പിന്നില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. വിഘ്‌നേഷ് എന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്കാണ് തലയിലും മുതുകിലും കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡൻറ് സുഹൈലിനും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിഘ്നേശ്, ബിബിൻ രോഹിത് തുടങ്ങിയവർക്ക് നേരെ വധശ്രമം. കമ്പി വടി , കത്തിയും തുടങ്ങിയ മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം .ഇടിക്കട്ടയും ഇരുമ്പുവടിയും കത്തിയും കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്കും മാരകമായി മുറിവേറ്റും മുതുകത്തു കത്തികൊണ്ട് കുത്തേറ്റ വിഘ്നേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു