തിരുവനന്തപുരം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

Jaihind Webdesk
Monday, February 18, 2019

 

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെയും വാഹനങ്ങളെയും ഒഴിവാക്കി. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ ഉത്സവവും പൊങ്കാലയും കണക്കിലെടുത്താണ് തിരുവനന്തപുരം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്ന് തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
മറ്റ് ജില്ലകളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. ഹര്‍ത്താലില്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി കല്ലിയോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ശേഷം പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് കാറിലെത്തിയ സംഘം വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.[yop_poll id=2]