ത്രിപുരയില്‍ സി.പി.എം നാമവശേഷമാകുന്നു; സി.പി.ഐ.എം കൗണ്‍സില്‍ ചെയര്‍മാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ത്രിപുരയില്‍ സി.പി.എമ്മില്‍ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം തുടരുന്നു. കനത്ത പരാജയത്തോടെ ഭരണം നഷ്ടമായതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ സി.പി.എം സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സി.പി.എം നേതാവും അംബാസ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ചന്ദന്‍ ഭൗമിക്ക് ബി.ജെ.പിയില്‍ ചേര്‍ന്നു. ദലായി ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്നു ചന്ദന്‍ ഭൗമിക്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലം അംബാസയായിരുന്നു.

കഴിഞ്ഞകാലങ്ങളില്‍ സി.പി.എം കൈവശമായിരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു. സി.പി.എം മൂന്നാം സ്ഥാനത്താണ് ഇവിടങ്ങളില്‍. കോണ്‍ഗ്രസാണ് ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്.

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി വിജയിച്ചത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ സുബല്‍ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സി.പി.ഐ.എം. സി.പി.ഐ.എം സിറ്റിംഗ് എംപി ശങ്കര്‍ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്.

bjpCPIMTripura
Comments (0)
Add Comment