ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ നിന്ന വ്യക്തി; ബിര്‍സ മുണ്ടയുടെ ധീരതയും പോരാട്ടവും രാജ്യത്തിന് മറക്കാനാവില്ല, കുറിപ്പ് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

 

ഗോത്ര നേതാവ് ബിര്‍സ മുണ്ടയുടെ ചരമദിനത്തില്‍ കുറിപ്പുമായി രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ബിർസ മുണ്ട. തന്‍റെ ജീവിതം മുഴുവന്‍ സാമൂഹിക സമത്വത്തിനും ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ബിർസ മുണ്ട. അദ്ദേഹത്തിന്‍റെ ധീരതയും പോരാട്ടവും രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബിര്‍സ മുണ്ടയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികളും നേർന്നു.

ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയിലുണ്ടായിരുന്ന വ്യക്തിയാണ് ബിർസ മുണ്ട. 124 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഇല്ലാതാക്കിയത്.

Comments (0)
Add Comment