കെവിൻ കൊലക്കേസ് : വിചാരണ അന്തിമഘട്ടത്തിലേക്ക്; വാദം തിങ്കളാഴ്ച മുതൽ

Jaihind Webdesk
Thursday, July 11, 2019

Kevin-Neenu

കെവിൻ കൊലക്കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്. തിങ്കളാഴ്ച മുതൽ വാദം ആരംഭിക്കും. ആദ്യം പ്രോസിക്യൂഷൻ വാദം നടക്കും.  ഇന്നലെ കേസ് പരിഗണിച്ച കോടതി, പ്രതിഭാഗത്തിനു കുടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ഇല്ലാത്തതിനാൽ വാദത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു. വാദം പൂർത്തിയാകുന്നതോടെ കേസിൽ വിധിയുണ്ടാകും.