കെവിൻ വധക്കേസ്‌ : മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി

Jaihind Webdesk
Friday, April 26, 2019

Kevin-Murder Case

കെവിൻ വധക്കേസിൽ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം അനീഷ് തിരിച്ചറിഞ്ഞു. കേസിലെ അഞ്ചാം പ്രതിയായ ചാക്കോയുടെ സുഹൃത്ത് ലിജോയുടെ വിസ്താരം ആരംഭിച്ചു. കെവിനും നീനുവുമായുള്ള ബന്ധം നീനുവിന്റെ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് വിസ്താരം നടക്കുന്നത്. നീനു കെവിന്റെയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നതായി ലിജോ കോടതിയെ അറിയിച്ചു. ഒന്നാംപ്രതി ഷാനു അടക്കം ഏഴ് പേരെ കഴിഞ്ഞ ദിവസം പ്രധാന സാക്ഷി അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അഞ്ചാം പ്രതി ചാക്കോ ഉൾപ്പെടെ മൂന്നു പേരെ തിരിച്ചറിയാനായില്ല.