കെവിൻ കേസിൽ വാദം തുടരുന്നു

Jaihind Webdesk
Tuesday, April 30, 2019

Kevin-Murder Case

കെവിൻ കേസിൽ വാദം തുടരുന്നു. താഴ്‌ന്ന ജാതിയിൽപ്പെട്ടയാളായതിനാൽ സഹോദരിയുമായി വിവാഹം അനുവദിക്കില്ലെന്ന് മുഖ്യ പ്രതി പറഞ്ഞതായി മൂന്നാം സാക്ഷി മൊഴി നൽകി. നീനുവിനെ തിരിച്ച് കിട്ടുന്നതിന് വിലപേശാനാണ് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയതെന്നും സാക്ഷിയായ സന്തോഷ് കോടതിയിൽ പറഞ്ഞു. എഎസ്ഐ ബിജുവും കേസിലെ പതിനേഴാം സാക്ഷി സിബിയും തമ്മിലുള്ള ഫോൺ സംഭാഷണവും സന്തോഷ് തിരിച്ചറിഞ്ഞു. പ്രതികൾ താമസിക്കാനായി ആദ്യമെത്തിയ ഹോട്ടലിന്‍റെ മാനേജർ റോയിയും മുഖ്യ പ്രതി ഷാനുവിനെ കോടതിയിൽ തിരിച്ചറിഞ്ഞു.