വനംകൊള്ള : മന്ത്രിതലത്തില്‍ നടന്ന ഉദ്യോഗസ്ഥ മാഫിയാ ഗൂഢാലോചന ; അന്വേഷണം ശരിയായ ദിശയിലല്ല : വിഡി സതീശന്‍

Jaihind Webdesk
Sunday, July 4, 2021

മരംകൊള്ള വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണം ശരിയായ ദിശയിലല് മുന്നോട്ട് പോകുന്നത്. മുന്‍ റവന്യു  വനം മന്ത്രിമാർ  അറിഞ്ഞാണ് മരം മുറി ഉത്തരവ് ഇറക്കിയത്.  ഈ ഉത്തരവാണ് വനം കൊള്ളക്കുള്ള ലൈസൻസായി മാറിയത്. വിവാദ ഉത്തരവ് കർഷകരെ രക്ഷിക്കാനല്ല. കൊള്ള പുറത്ത് വന്നില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ പുറത്ത് പോകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുന്നത്ത്നാട് എംഎൽഎ  പിവി ശ്രീനിജൻ ട്വന്‍റി ട്വന്‍റിയുടെ ഉത്പന്നമാണ്. സർക്കാറിനെതിരെയാണ് കിറ്റക്സിന്‍റെ ആരോപണം .
ഒരു കമ്പനിയും കേരളത്തിൽ നിന്ന് പോകരുതെന്നാണ് പ്രതിപക്ഷ നയം. കിറ്റക്സിന്‍റെ  കടമ്പ്രയാർ മലിനീകരണത്തിനെതിരെ തൃക്കാക്കര നഗരസഭ പ്രമേയം പാസാക്കിയതാണ് . മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.