തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തീഷ്യ ഡോക്ടർ ഇല്ലാത്തതിനാൽ ഷോക് ട്രീറ്റ്മെന്റ് പോലുളള ചികിൽസ നടക്കുന്നില്ല. കൃത്യമായ ചികിൽസ ലഭിക്കാത്തതിനാൽ രോഗികൾക്ക് ഇപ്പോൾ അത് മൂർച്ഛിച്ച അവസ്ഥയാണ്.
പാവപ്പെട്ടവരുയെും സാധാരണക്കാരുടെയും ആശ്രയമാണ് ഈ ആശുപത്രി. മനസിന്റെ താളം തെറ്റിയവർക്ക് ഒരു അഭയകേന്ദ്രം. ഇവർക്ക് വേണ്ടി ജീവിക്കുന്നവർക്ക് ഒരു ആശ്വാസ കേന്ദ്രം. ഇതായിരുന്നു മികച്ച ആരോഗ്യപ്രവർത്തകരുളള തിരുവനന്തപുരം ഊളംപാറ മാനസികാരോഗ്യകേന്ദ്രം. മാനസിക അസ്വാസ്ത്യം ഉളളവർക്ക് കൃത്യമായ മരുന്നും ചികിൽസയും നൽകിയില്ല എങ്കിൽ അക്രമവാസന ഉണ്ടാകുമെന്ന് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ അനസ്തീഷ്യപോലുളള പധാന ചികിൽസ നൽകേണ്ട ഡോക്ടർമാർ ഇല്ല എന്നതാണ് പരാതി. രോഗം മൂർച്ചിച്ചാൽ രോഗികൾക്ക് ഇസിറ്റി അഥവ ഷോക് ട്രീറ്റ്മെന്റ് നടത്തേണ്ടതുണ്ട്. എന്നാൽ അതിന് മുമ്പ് അനസ്തീഷ്യ നൽകണം. എന്നാൽ കഴിഞ്ഞ ഒരുമാസമായി ആശുപത്രിയിൽ അനസ്തീഷ്യ ഡോക്ടർ ഇല്ല. അതിനാൽ ചികൽസയിൽ ഇരിക്കുന്നവർക്ക് ഇപ്പോൾ രോഗം മൂർച്ചിച്ച അവസ്ഥയാണ്.
പേരൂർക്കട താലൂക്കാശുപത്രിയിലെയും ജനറൽ ആശുപത്രിയിലേയും അനസ്തീഷ്യ ഡോക്ടറിനെയാണ് ഇവിടെ അയച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പേരിൽ ഇപ്പോൾ താൽക്കാലികമായി എത്തിരുന്ന ഡോക്ടറും എത്തുന്നില്ല.
ദിനം പ്രതി സംസ്ഥാനത്ത് പുറത്തുനിന്നും നിരവധി പേരാണ് ഷോക് ട്രീറ്റ്മെന്റിനായി ആശുപത്രിയിലെത്തുന്നത്. ചികിൽസ ലഭിക്കാത്തതിനാൽ സെല്ലിൽ പാർപ്പിച്ചവർക്കും രോഗം മൂർച്ഛിച്ചതായി പരാതിയുണ്ട്
വീട്ടിൽ ചികിൽസയിൽ കഴിയുന്നവർ ഷോക് ട്രീറ്റ്മെന്റിന് കൃത്യമായ ഇടവേളകളിൽ നടത്താത്തതിനാൽഅക്രമ വാസന കാണിച്ചുതുടങ്ങിയിട്ടുണ്ട്. ലോക് ഡൗണിന്റെ സാഹചര്യത്തിൽ താൽക്കാലിക അനസ്തീഷ്യ ഡോക്ടറെ എങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്നാണ് രോഗകളെ പരിചരിക്കുന്നവരുടെ ആവശ്യം.