ശബരിമലയിലെ സ്ത്രീപ്രവേശം; തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിരു. ദേവസ്വംബോര്‍ഡ് യോഗം

webdesk
Saturday, September 29, 2018


ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശത്തിന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. അടുത്തമാസം മൂന്നിനാണ് യോഗം ചേരുക.

വിധി അനുസരിച്ച് ഇനി നടപടി എടുക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും അത് അവർക്ക് വിടുകയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം പുനപരിശോധനാഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ അപ്പീൽ പോയാലും കേസിൽ ഇനി പുനഃപരിശോധനയ്ക്ക് സാധ്യത കുറവാണെന്നിരിക്കെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആചാരം തിരുത്താൻ
കടുത്ത വിശ്വാസികൾ തയാറാകുമോ എന്നതാണ് ശ്രദ്ധേയം.