പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. ഡാര്‍ജിലിംഗ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ബോഗികള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. അഗര്‍ത്തലയില്‍ നിന്നു വരികയായിരുന്ന കാഞ്ചന്‍ജംഗ ട്രെയിന്‍ രംഗപാണിക്ക് സമീപം വെച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അതിവേഗം നടക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.

അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണ സംഖ്യ ഉള്‍പ്പെടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Comments (0)
Add Comment