പ്രവേശനോത്സവം; കൊച്ചിയെ വലച്ച് മുഖ്യമന്ത്രിക്കായി ഗതാഗത നിയന്ത്രണം

 

കൊച്ചി: കൊച്ചിയെ വലച്ച് മുഖ്യമന്ത്രിക്കായി ഒരുക്കിയ ഗതാഗത നിയന്ത്രണം.  സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്ന് പോകുന്ന പ്രധാന റോഡുകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു. സ്കൂൾ തുറന്ന സാഹചര്യത്തിൽ പിആർഡി ഇറക്കിയ വിചിത്രമായ ഉത്തരവും പുറത്ത് വന്നു.  കൊച്ചിയിലെ കനത്ത മഴയിലും സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Comments (0)
Add Comment