മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല; തൃശൂരില്‍ ചിലയിടങ്ങളില്‍ ഭാഗികമായി ഗതാഗത തടസ്സം

Jaihind News Bureau
Tuesday, August 13, 2019

തൃശൂർ ജില്ലയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തത് ചില പ്രദേശങ്ങളിൽ ഭാഗികമായി ഗതാഗത തടസ്സമുണ്ടാക്കുന്നു. പ്രളയം മൂലം ഇതുവരെ ജില്ലയിൽ 6പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.  ജില്ലയിൽ 7 താലൂക്കുകളിലായി പ്രവർത്തിക്കുന്ന 260ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ 45, 000ലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തത് ഭാഗികമായി ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. ജില്ലയിലെ 260ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 45,000ലധികം ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.  വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളമിറങ്ങിയെങ്കിലും കേടുപാടുകൾ സംഭവിക്കുകയും ചെളി നിറഞ്ഞതുമായ വീടുകളിലേക്ക് എത്താനാകാതെ ക്യാമ്പുകളിൽ കഴിയുകയാണ് ഏറെപ്പേരും. വിഷ ജന്തുക്കളുടെയും മാലിന്യം അടിഞ്ഞു ഉപയോഗ ശൂന്യമായ ജലസ്രോതസ്സുകളുടെ ശുചീകരണവുമാണ് ക്യാമ്പുകളിൽ നിന്നും തിരിച്ചെത്തുന്ന ആളുകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ.

താരതമ്യേന സുരക്ഷിതമായ സ്ഥിതിയിലായ പ്രദേശങ്ങളിൽ ക്യാമ്പുകൾ ജില്ലാഭരണകൂടം പിരിച്ചുവിട്ടിട്ടുണ്ട്. ജില്ലായിലാകെ ആറ് മരങ്ങളാണ് പ്രളയം മൂലം തവണയുണ്ടായത്.  പ്രധാനമായും ജില്ലയിലെ മഴയിലും കാറ്റിലും തകർന്ന വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കുക എന്ന ശ്രമകരമായ ദൗത്യം വൈദ്യുതി വകുപ്പിന്‍റെ ഊർജിതമായ നടപടികളിലൂടെ മുന്നേറുകയാണ്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും റോഡുകളിലെ വെള്ളക്കെട്ട് മാറാത്തത് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു. തൃപ്രയാർ,ചാഴൂർ,കൊടുങ്ങല്ലൂർ മേഖലകളിൽ വെള്ളക്കെട്ട് വർധിക്കുന്നു. തൃശൂർ-ഗുരുവായൂർ സംസ്ഥാന പാതയിലും വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിടുന്നുണ്ട്.