ഇന്ധനവില വര്‍ധനവിനെതിരെ ട്രേഡ് യൂണിയനുകള്‍ ; വാഹനങ്ങള്‍ നിർത്തിയിട്ട് പ്രതിഷേധിക്കും

Jaihind Webdesk
Monday, June 14, 2021

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍. ബിഎംഎസ് ഒഴികെയുള്ള സംഘടനകളുടേതാണ് തീരുമാനം. പ്രതിഷേധസൂചകമായി ജൂണ്‍ 21ന് പകല്‍ 11 മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടണമെന്ന് സംയുക്ത സമിതി അഭ്യര്‍ഥിച്ചു.

വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും അറിയിച്ചു. ഓൺലൈനായി യോഗം ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ്  ആർ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു.