ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍; ഗൗരവകരം, ആശങ്കയുണ്ടെന്ന് കെ.കെ. രമ

 

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയത് ഗൗരവകരമെന്നു കെ.കെ.രമ. ഇതിനുള്ള സാഹചര്യം എന്താണെന്നും ആശങ്കയുണ്ടെന്നും രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു രമ. കൊടി സുനി ഒഴികെ 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി.

കൊടി സുനി നിലവിൽ തവനൂർ ജയിലിലാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു സർക്കാർ നിയമസഭയിൽ 2022-ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്.

Comments (0)
Add Comment