നടൻ ടൊവീനോ തോമസിന് കൊവിഡ്

Jaihind Webdesk
Thursday, April 15, 2021

 

തൃശൂർ : നടൻ ടൊവീനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ സെൽഫ് ക്വാറന്റീനില്‍ ആണ് താരം. പ്രകടമായ ലക്ഷണങ്ങളില്ലെന്നും പേടിക്കേണ്ട കാര്യങ്ങളിലെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇനിയുള്ള കുറച്ച് ദിവസങ്ങൾ ക്വാറന്റീനിൽ ആകും. തിരിച്ചുവന്ന ശേഷം ഇനിയും നിങ്ങളെ രസിപ്പിക്കുന്നത് തുടരുന്നതായിരിക്കും. എല്ലാവരും സുരക്ഷയോടെ ഇരിക്കുക.’–ടൊവീനോ കുറിച്ചു.