ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

Jaihind Webdesk
Monday, August 5, 2019

കൊച്ചി : എ.ഡി.ജി.പി ‍ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വസതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ചികിത്സയിലായിരുന്നു. പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്‍റെയും ഡോക്ടർ മേരി ചാക്കോയുടെയും മകളാണ്. കോന്തുരുത്തി സെന്‍റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 11നാണ് സംസ്കാരം.

റിയാൻ സ്റ്റുഡിയോയുടെ എം.ഡി ആയിരുന്നു അനിത. കാർഷികമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനിത തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു. മേഘ, കാവ്യ എന്നിവര്‍ മക്കളാണ്. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.