കൊറോണക്കാലത്ത് വീണ്ടും നിയമന ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍; മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് വീണ്ടും നിയമനം

Jaihind News Bureau
Monday, June 15, 2020

കൊറോണക്കാലത്ത് വീണ്ടും നിയമന ധൂര്‍ത്തുമായി പിണറായി സര്‍ക്കാര്‍. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് വീണ്ടും നിയമനം. ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊറോണക്കാലത്തെ പുതിയ നിയമനം സര്‍ക്കാരിന്‍റെ ധൂര്‍ത്താണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിൽ ആണ്‌ ഈ വകുപ്പ്.

ഓഫീസ് ചെലവുകൾ, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലും സർക്കാരിന് വന്‍ തുക ചെലവാകുന്നതാണ് നിയമനം.  എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കൊവിഡ്- ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാൽ ഇത്രയധികം തുക ചെലവഴിച്ച് പുനർനിയമനം നടത്തുന്നത് ധൂർത്താണെന്നാണ് ആക്ഷേപം.