ഗുസ്തിയില്‍ രവികുമാർ ഫൈനലിൽ ; ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Jaihind Webdesk
Wednesday, August 4, 2021

ടോക്കിയോ :  ഒളിംപിക്സിൽ ഇന്ത്യയുടെ രവികുമാർ ദാഹിയ ഫൈനലിൽ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാറിന്‍റെ നേട്ടം. കസാഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവ് സെമി പോരാട്ടത്തിനിടെ പരിക്കേറ്റ് പിൻമാറിയതോടെയാണ് രവികുമാർ ഫൈനലിൽ കടന്നത്.

നേരത്തെ, ബൾഗേറിയൻ താരം ജോർജി വാലെന്റീനോവ് വാംഗെലോവിനെ 14–4ന് തകർത്താണ് ഇരുപത്തിമൂന്നുകാരനായ രവികുമാർ ദാഹിയ സെമിയിൽ കടന്നത്. പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം എഡ്വാർഡോ ടൈഗ്രേറോസിനെ 13–2നും രവികുമാർ തറപറ്റിച്ചു.