കള്ള് ഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Thursday, May 7, 2020

V.M.-Sudheeran

 

മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നല്ലരീതിയില്‍  മുന്നോട്ട്‌പോകാനായത് സര്‍വ്വതലത്തിലുള്ള മദ്യശാലകളും അടച്ചതുകൊണ്ടാണ്. ഇതിലൂടെ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനും ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദുര്‍വ്യയം ഒഴിവാക്കി കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയും സമാധാനവും മെച്ചപ്പെടുത്താനും സാധിച്ചത് നിര്‍ണ്ണായകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്.  അതിനെല്ലാം വിരുദ്ധമായ സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിക്കുന്നതിന് ഇടവരുത്തുന്നതാണ് കള്ളുഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നല്ലരീതിയില്‍ നമുക്ക് മുന്നോട്ട്‌പോകാനായത് സര്‍വ്വതലത്തിലുള്ള മദ്യശാലകളും അടച്ചതുകൊണ്ടാണ്.

ഇതിലൂടെ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനും ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദുര്‍വ്യയം ഒഴിവാക്കി കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയും സമാധാനവും മെച്ചപ്പെടുത്താനും സാധിച്ചത് നിര്‍ണ്ണായകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്.

അതിനെല്ലാം വിരുദ്ധമായ സ്ഥിതിവിശേഷത്തിലേയ്ക്ക് എത്തിക്കുന്നതിന് ഇടവരുത്തുന്നതാണ് കള്ളുഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനം.

അതുകൊണ്ട് ഈ തീരുമാനം റദ്ദാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്‌