സി.പി.എം ആക്രമണങ്ങള്‍ക്കെതിരെ ഇന്ന് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം | Live

Jaihind News Bureau
Thursday, September 3, 2020

congress flag

സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എമ്മിന്‍റെ ആക്രമണം അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതൽ ആണ് ഉപവാസ സമരം.

ഉപവാസ സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. തിരുവനന്തപുരം ഡി.സി.സി ഓഫീസിൽ ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ മറവിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ അഴിച്ചുവിടുന്നത്.

teevandi enkile ennodu para