ഭരണകൂട ഭീകരതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ കോണ്‍ഗ്രസിന്‍റെ ബഹുജന സംഗമം; കെപിസിസി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Saturday, March 5, 2022

 

ഇടുക്കി: ഭരണകൂട ഭീകരതയ്ക്കും സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനുമെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇടുക്കി ചെറുതോണിയിൽ ഇന്ന് ബഹുജന സംഗമം സംഘടിപ്പിക്കും. വൈകിട്ട് 5 ന് നടക്കുന്ന സംഗമം കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുo.

എതിർക്കുന്നവരെ തകർത്തുതരിപ്പണമാക്കുന്ന ഭരണകൂട ഭീകരതയും കൂറുമാറ്റ രാഷ്ട്രീയത്തിലൂടെ ജനവിധി അട്ടിമറിച്ച് അധികാരത്തിന്‍റെ അപ്പക്കഷണം നുണയുന്ന സിപിഎം നയവും നാടിന് ആപത്താണ്. ഇതിനെതിരെ കോൺഗ്രസ് നടത്തുന്ന പടയൊരുക്കത്തിനാണ് ജില്ലാ ആസ്ഥാനത്ത് തുടക്കമിടുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന സംഗമത്തിൽ ഡിസിസി.പ്രസിഡന്‍റ് സി.പി മാത്യു അധ്യക്ഷത വഹിക്കും.