ടിഎൻ പ്രതാപന് മണലൂർ നിയോജകമണ്ഡലത്തിൽ ആവേശോജ്ജ്വല സ്വീകരണം

Jaihind Webdesk
Tuesday, April 9, 2019

തൃശ്ശൂർ പാർലമെന്‍റ് മണ്ഡലം മണ്ഡലം യുഡിഫ് സ്ഥാനാർഥി ടിഎൻ പ്രതാപന്‍റെ മണലൂർ നിയോജകമണ്ഡലത്തിലെ പര്യടനം പൂർത്തിയായി.  രാവിലെ അരിമ്പൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടി വിടി ബൽറാം എംഎൽഎ ഉൽഘാടനം ചെയ്തു.

വേനൽ ചൂട് പോലും വകവെയ്ക്കാതെ മണലൂർ നിയോജകമണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും വൻ ജനാവലിയാണ് ടിഎൻ പ്രതാപനെ സ്വീകരിച്ചത്.

മണലൂർ നിയോജക മണ്ഡലത്തിത്തിലൂടെ യാത്ര ചെയ്ത ടിഎൻ പ്രതാപന് വലിയ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രത്തിലും യുഡിഎഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്.  മുൻ നാട്ടിക, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിലെ എംഎൽഎയും ഡിസിസി പ്രസിഡന്‍റുമായ ടിഎൻ പ്രതാൻ മണ്ഡലത്തിലെ ഓരോ ജനങ്ങൾക്കും സുപരിചിതനാണ്.

രാവിലെ അരിമ്പൂർ പഞ്ചായത്തിലെ മനകോടിയിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടി വി.ടി ബലറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് മണലൂർ, വാടാനമ്പള്ളി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം രാത്രിയോടെ മുല്ലശേരി പഞ്ചായത്തിൽ പ്രചരണ പരിപാടി അവസാനിച്ചു.

നിശ്ചയിച്ചതിലും വൈകിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥി എത്തിച്ചേര്‍ന്നതെങ്കിലും കത്തുന്ന വെളിയിലിനെ വകവെയ്ക്കാതെ പ്രതാപനെ ഒന്നുകാണാന്‍ വേണ്ടി നാട്ടുകാര്‍ കാത്തിരുന്നു.  ഏത് വേദനയിലും സന്തോഷത്തിലും കൂടെനില്‍ക്കുന്ന ഒരു നേതാവാണെന്നറിയുന്നത് കൊണ്ട് തന്നെ കൈവീശിയും ജയ് വിളിച്ചുമാണ് നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും പ്രതാപന് സ്വീകരണം നല്‍കിയത്.

teevandi enkile ennodu para