തൃശൂര്‍ ഒരാള്‍ക്കും എടുക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എംപി


കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂര്‍ ഒരാള്‍ക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എംടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80 ശതമാനം നടനും 20 ശതമാനം രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 ശതമാനവും നടന്‍ എന്നാണ് തന്റെ അഭിപ്രായമെന്നും ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു. സുരേഷ് ഗോപിയെ ഒരിക്കലും മലയാള സിനിമക്ക് നഷ്ടമാകാന്‍ പാടില്ല. തൃശ്ശൂരില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പ് ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തോളം വോട്ടിനാണ് അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

Comments (0)
Add Comment