ഓണ വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലെത്തി

Jaihind Webdesk
Thursday, September 8, 2022


തിരുവാറന്മുളയപ്പന് ഓണ വിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ച തിരുവോണത്തോണി
പുലർച്ചെയോടെ ആറൻമുള ക്ഷേത്രത്തിലെത്തിച്ചേർന്നു.

നിരവധി പള്ളിയോടങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടെയാണ് തിരുവോണത്തോണിയുടെ യാത്ര. യാത്രയ്ക്കിടെ വെച്ചൂർ മന, അയിരൂർ മന എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം, തിരുവോണ ദിവസമായ ഇന്ന് പുലർച്ചെ ആറൻമുള ക്ഷേത്രക്കടവിലെത്തിച്ചേർന്ന കാട്ടൂർ ഭട്ടതിരിയെയും സംഘത്തെയും ദേവസ്വം ഭാരവാഹികളും പള്ളിയോട സേവാസംഘവും ചേർന്ന് വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിലെക്ക് ആനയിച്ചു. തുടർന്ന് തിരുവോണത്തോണിയിൽ എത്തിച്ച വിഭവങ്ങൾ ഉപയോഗിച്ച് തിരുവാറൻമുളയപ്പന് ഓണസദ്യ തയ്യാറാക്കും.