സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും

Jaihind Webdesk
Thursday, April 4, 2019

Nomination

സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ഇതുവരെ സമർപ്പിച്ചത് 154 പത്രികകൾ. രാഹുൽ ഗാന്ധി കൂടി പത്രിക സമർപ്പിക്കുന്നതോടെ യുഡിഎഫ് ശക്തമായി കളത്തിലിറങ്ങും

കഴിഞ്ഞ മാസം 28നാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. ഇന്ന് മൂന്ന് മണിയോടെ സമയം അവസാനിക്കും. നാളെയാണ് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം.

ഏപ്രില്‍ 23ന് കേരളം പോളിംഗ് ബുത്തിലെത്തും. വോട്ടെണ്ണല്‍ മേയ് 23നും നടക്കും.[yop_poll id=2]