ഊരിയ വടിവാളുമായി ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ നൃത്തം

Jaihind Webdesk
Friday, February 22, 2019

കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതികൾ വടിവാളുമായി ഒരാഴ്ച മുൻപു കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. ടിക്ടോക്കിൽ പബ്ലിഷ് ചെയ്ത വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേസിലെ രണ്ടാം പ്രതി സജി ജോർജും ഏഴാം പ്രതി ജി.ഗിജിൻ എന്നിവർ വടിവാളുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണിത്. പശ്ചാത്തല സംഗീതം കൂടി ചേർത്തു വാട്സാപ് സ്റ്റാറ്റസ് ആയാണു വിഡിയോ ഇട്ടത്.

സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങൾക്കു മുൻപ് അക്രമികൾ കത്തിച്ചിരുന്നു. ഈ കടയിൽ നിന്ന് വടിവാളുമാ പുറത്തേക്കു വരുന്ന സജി വാൾ എതിർവശത്തു നിൽക്കുന്ന ഗിജിന് എറിഞ്ഞു കൊടുക്കുന്നതും തുടർന്ന് ഇരുവരും കാറിൽ കയറുന്നതുമാണു ദൃശ്യത്തിലുള്ളത്.

സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫിസിനു സമീപത്താണ് ഈ കട. കടയുടെ പുറകിൽ നിന്ന് ഏതാനും ദിവസം മുൻപു വടിവാൾ പിടിച്ചെടുത്തിരുന്നെങ്കിലും പൊലീസ് കേസ് ഒതുക്കിത്തീർത്തതായും ആരോപണമുണ്ട്.