വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു

 

വയനാട്: പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുൽപ്പള്ളി താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കൊന്നു. വ്യാഴാഴ്ച്ച പുലർച്ച 4.30 ഓടെയാണ് തൊഴുത്തിന്‍റെ പുറകിൽ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നത്. പശുക്കിടാവിന്‍റെ അലർച്ച കേട്ട് വീട്ടുകാർ വീടിന്‍റെ പുറത്ത് ലൈറ്റ് ഇട്ട് ഒച്ച വെച്ചതിനെ തുടർന്ന് കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. ഈ മേഖലയിൽ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.

Comments (0)
Add Comment