വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു

വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുൽത്താൻബത്തേരി വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്‍റെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് നാല് വയസ്സ് പ്രായമുള്ള പശുവിനെ കടുവ കൊന്നത്.

മേയാൻ വിട്ട പശുവിന് വെള്ളം കൊടുക്കാൻ ചെന്ന രാജുവിന്‍റെ ബന്ധുവാണ് കടുവ പശുവിനെ ആക്രമിക്കുന്നത് നേരിൽ കണ്ടത്. തുടർന്ന് ഇക്കാര്യം വനപാലകരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. വനപാലകർ പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. കടുവയെ ഉടൻ തന്നെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments (0)
Add Comment