രണ്ടു മാസത്തെ ശമ്പളം കോവിഡ് വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ അസീബ്

Jaihind News Bureau
Friday, May 14, 2021

 

തൃത്താല: രണ്ടുമാസത്തെ ശമ്പളം സ്വന്തം വാര്‍ഡിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ തീരുമാനിച്ച് തൃത്താല നാഗലശ്ശേരി പഞ്ചായത്തിലെ 4-ാം വാര്‍ഡ് മെമ്പര്‍ അസീബ് . യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ എല്ലാ ഭാഗങ്ങളിലും പ്രതിരോധ മരുന്ന് എത്തിക്കുന്നതിലും മാതൃക പരമായ പ്രവര്‍ത്തനാണ് അസീബിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ അസീബിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ലഭിക്കുന്ന രണ്ട് മാസത്തെ ശമ്പളം ചെലവഴിക്കാന്‍ മുന്നോട്ട് വന്നെ അസീബിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് പലരും അഭിപ്രായപ്പെട്ടു.