തൃശൂര്‍ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു. കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു. ഈ കോഴിഫാം ലാലിന്റെ പേരിലുള്ളതാണ്. ഇയാളുടെ ഉടമസ്ഥതയില്‍ തന്നെയാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.