തൃശൂർ : ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിന് ഒരുങ്ങുകയാണ് തൃശൂർ. കൊവിഡ് നിയന്ത്രങ്ങൾ പാലിച്ച് പൂരം എക്സിബിഷൻ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം 23 നാണ് തൃശൂർ പൂരം.
പ്രതിസന്ധികൾ ഏറെ ഉണ്ടായെങ്കിലും പ്രൗഢി ഒട്ടും ചോരാതെ തൃശൂർ പൂരം നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് ഇരു ദേവസ്വങ്ങളും. വൈകിയെങ്കിലും ഈ മാസം പത്തിന് തന്നെ പൂരം എക്സിബിഷൻ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.
കൊവിഡ് സാഹചര്യത്തിൽ സ്റ്റാളുകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിട്ടുണ്ട്. പൂരം എക്സിബിഷന് എത്തുന്നവർ കൊവിഡ് പ്രൊട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ജനപങ്കാളിത്തവും നിയന്ത്രിക്കും. സാമൂഹിക അകലവും നിർബന്ധമാണ്. ഇത്തവണ 45 ദിവസമാണ് പൂരം എക്സിബിഷൻ നടക്കുക. തൃശൂർ പൂരം കെങ്കേമമായി നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും എട്ടു ഘടക ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പൂരം പ്രദർശനം ആരംഭിക്കുന്നതോടെ നാടും നഗരവും പൂരത്തിരക്കുകളിലേക്ക് കടക്കും.