പൊതുജനങ്ങളെ ഒഴിവാക്കി പൂരം നടത്താൻ ആലോചന ; അന്തിമ തീരുമാനം വൈകിട്ട്

Jaihind Webdesk
Monday, April 19, 2021

 

തൃശൂർ : പൊതുജനങ്ങളെ ഒഴിവാക്കി  തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുക്കും. ദൃശ്യ, നവമാധ്യമങ്ങളിലൂടെ പൂരം തത്സമയം കാണാൻ അവസരമൊരുക്കും. ദേവസ്വവുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു.  വൈകിട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

അതേസമയം കർശന നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഇക്കാര്യം യോഗത്തില്‍ ആവശ്യപ്പെടും. കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ അനാവശ്യ ഭീതി പരത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് ആരോപിച്ചിരുന്നു. ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഡി.എം.ഒ വീഡിയോ പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ടെന്നും സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആസൂത്രിതമായി പൂരം മുടക്കാനാണ് ശ്രമം. എന്തുവന്നാലും പൂരം നടത്തുമെന്നാണ് ആഘോഷകമ്മിറ്റി തീരുമാനിച്ചിട്ടുളളതെന്നും രാജേഷ് വ്യക്തമാക്കി.