തൃക്കാക്കരയില്‍ മികച്ച പോളിംഗ്; വോട്ടിംഗ് ശതമാനം 60 കടന്നു

Jaihind Webdesk
Tuesday, May 31, 2022

 

തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക്. മുകച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ പോളിംഗ് 60 ശതമാനം പിന്നിട്ടു. പോളിംഗ് ശതമാനത്തിലെ വർധന യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത്തവണ പോളിംഗ് 75 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് പോളിംഗ്.  ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്. 1,01,530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 3,633 പേര്‍ കന്നി വോട്ടര്‍മാരാണ്.

164 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 75 ഓക്സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിംഗ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.