കണ്ണൂരിൽ വൻ വ്യാജമദ്യവേട്ട; മൂന്ന് സി പി എം പ്രവർത്തകർ അറസ്റ്റിൽ

Jaihind News Bureau
Monday, May 11, 2020

കണ്ണൂർ മാലൂരിൽ വൻ വ്യാജമദ്യവേട്ട 3 സി പി എം പ്രവർത്തകർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ മട്ടന്നൂർ മുനിസിപാലിറ്റി ചെയർപേഴ്സന്‍റെ മരുമകനും ഉൾപ്പെടുന്നു. ബൈജു എരട്ടേങ്ങൽ, ശോഭരാജ് എരട്ടേങ്ങൽ, ഷനിൽ കുമാർ എരട്ടേങ്ങൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3 ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു.