നടൻ ഷെയ്ൻ നിഗമിന് വധഭീഷണിയെന്ന് വെളിപ്പെടുത്തല്‍

Jaihind News Bureau
Thursday, October 17, 2019

തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ഷെയ്ൻ നിഗം. നിർമ്മാതാവ് ജോബി ജോർജ്ജാണ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ വ്യക്തമാക്കി. സംഭവത്തിൽ പോലീസിലും ഒപ്പം താരസംഘടനായായ എ.എം.എം.എയിലും ഷെയ്ൻ പരാതി നൽകിയിട്ടുണ്ട്.

നിർമാതാവ് ജോബി ജോർജിനെതിരെയാണ് ഷെയ്ൻ രംഗത്തെത്തിയത്. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ൻ പറയുന്നു.

ജോബി ജോർജ് നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ . കുർബാനി എന്ന ചിത്രത്തിനായി താൻ തലമുടി മുറിച്ചത് നിർമാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇൻസ്റ്റഗ്രാമിലെ വീഡിയോയിൽ ഷെയിൻ ആരോപിച്ചു. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിൻറെ പേരിലാണ് നിർമാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയെന്നും പോലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ൻ പറഞ്ഞു.

View this post on Instagram

Please support…

A post shared by Shane Nigam (@shanenigam_official) on