ഷാനവാസ് ഇനി ദീപ്തമായ ഓർമ…

Jaihind Webdesk
Thursday, November 22, 2018

MI-Shanavas-5

അന്തരിച്ച എം.ഐ ഷാനവാസിന് രാഷ്ട്രീയ കേരളം വിട നൽകി. കബറടക്കം പൂർണ സംസ്ഥാന ബഹുമതികളോടെ എറണാകുളം കലൂരിലെ തോട്ടത്തുംപടി ജുമാ മസ്ജിദിൽ നടന്നു.

രാവിലെ പത്തരയോടെയാണ് ഭൗതിക ദേഹം കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദിൽ എത്തിച്ചത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആയിരക്കണക്കിനാളുകൾ പള്ളിലിൽ എത്തിയിരുന്നു. പോലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.

തുടർന്ന് കബർസ്ഥാനിൽ കബറടക്കം നടന്നു. രാവിലെ വസതിയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.

കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, പ്രൊഫ. കെ.വി തോമസ് എം.പി, കൊച്ചി മേയർ സൌമിനി ജയിംസ്  തുടങ്ങി നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.[yop_poll id=2]