തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണം; കെഎംഎംഎല്ലിനോട് ഹൈക്കോടതി

Jaihind News Bureau
Wednesday, June 17, 2020

തോട്ടപ്പള്ളി കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ കെഎംഎംഎല്ലിന് ഹൈക്കോടതിയുടെ നിര്‍ദേശം. പുറക്കാട് പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോ കെഎംഎംഎല്‍ അനുസരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെഎംഎംഎല്‍ കരിമണല്‍ കടത്തുന്നതിനെതിരെ സമര സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.