സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാല അർപ്പിച്ച് ജോലിക്കായി സമരം ചെയ്യുന്നവർ | VIDEO

 

തിരുവനന്തപുരം: ആറ്റുകാല് പൊങ്കാല ദിനത്തില് സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാല അർപ്പിച്ച് സമരം. കാക്കി സ്വപ്നം കണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി തൊഴിലിനു വേണ്ടി സമരം നടത്തുന്ന സിവിൽ പോലിസ് ഓഫീസർ റാങ്ക് ഹോൾഡർമാരാണ് കുടുംബാംഗങ്ങൾക്കൊപ്പം ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പൊങ്കാല അർപ്പിച്ചു പ്രതിഷേധമുയർത്തിയത്. സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി മെച്ചമാകണമെന്ന പ്രാർത്ഥനയോടെയാണ് ഇവർ പൊങ്കാല അർപ്പിച്ചത്.

കഴിഞ്ഞ 14 ദിവസമായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ തൊഴിലിനായി വേറിട്ട സമരങ്ങൾ നടത്തുന്ന
പിഎസ്‌സിയുടെ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് കുടുംബാംഗങ്ങൾക്കൊപ്പം പൊങ്കാല അർപ്പിച്ചത്. ധനസ്ഥിതി മോശം എന്ന് ചൂണ്ടിക്കാട്ടിയും തങ്ങളുടെ തൊഴിലവസരം നിഷേധിക്കുന്ന
സംസ്ഥാന സർക്കാരിന്‍റെ ധനസ്ഥിതി മെച്ചമാകണമെന്ന പ്രാർത്ഥനയോടെയാണ് ഇവർ പൊങ്കാലയർപ്പിച്ചത്.

തൊഴിലിനായി പൊരുതുന്ന തങ്ങളുടെ പ്രിയമക്കളുടെ കണ്ണീർ കാണാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ വിമർശന ശരമാണ് പൊങ്കാലയ്ക്ക് എത്തിയ അമ്മമാർ ഉയർത്തിയത്.  സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പതിനായിരത്തോളം ഉദ്യോഗാർത്ഥികളാണ് ജോലിക്ക് വേണ്ടി പ്രതിഷേധ സമരങ്ങൾ തുടരുന്നത്.

 

Comments (0)
Add Comment