ബഫർസോണ്‍ ഇടങ്ങളിലുള്ളവർ മാറി താമസിക്കേണ്ടി വരില്ല; കെ മുരളീധരൻ എംപിയുടെ സബ് മിഷന് കേന്ദ്ര മന്ത്രി അശ്വനി കുമാർ ചൗബെ

ന്യൂഡല്‍ഹി: ബഫര്‍സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിലുള്ളവര്‍ക്ക് മാറി താമസിക്കേണ്ടി വരില്ലെന്ന് കെ മുരളീധരന്‍ എംപിക്ക്  കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി അശ്വനി കുമാര്‍ ചൗബെയുടെ ഉറപ്പ്.
ഇത് തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല.
കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല. വാണിജ്യ ഖനനം, ക്വാറി, ക്രഷ് യൂണിറ്റുകള്‍ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകുമെന്നും കെ മുരളീധരന്‍ എംപി ഉയിച്ച സബ് മിഷന് മറുപടിയായി കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ചൗബെ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്നും ഫീല്‍ഡ് സര്‍വേ നടത്തണമെന്നും ചട്ടം 377 അനുസരിച്ചുള്ള ഉപക്ഷേപം അവതരിപ്പിച്ചു കൊണ്ട് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വ്വേയിലെ വ്യക്തത ഇല്ലായ്മ പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വ്വേ നടത്തണമെന്നും, ജനങ്ങളുടെ ആശങ്ക നീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Comments (0)
Add Comment