ട്രഷറി തട്ടിപ്പിലും കിഫ്ബിയിലും ധനവകുപ്പിന്‍റെ നിലപാടുകളെ ന്യായീകരിച്ച് മന്ത്രി ഐസക്

Jaihind News Bureau
Wednesday, January 13, 2021

Thomas-Issac

 

തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലും കിഫ്ബിയിലും ധനവകുപ്പിന്‍റെ നിലപാടുകളെ ന്യായീകരിച്ച് നിയമസഭയില്‍ വീണ്ടും ധനമന്ത്രി. ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണമില്ല, തട്ടിപ്പ് നടന്നത് സോഫ്ട് വെയര്‍ തകരാര്‍ കാരണമല്ലെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

കിഫ്ബിയില്‍ സി ആന്‍ഡ് എജിക്കെതിരെയുള്ള വിവാദ പരാമര്‍ശങ്ങള്‍ വീണ്ടും സഭയില്‍ ധനമന്ത്രി ആവര്‍ത്തിച്ചു. ധനമന്ത്രി സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മറുപടി പറയുന്നത് സഭയിലാണെന്ന് ഓര്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തോമസ് ഐസികനെ ഓര്‍മ്മപ്പെടുത്തി.