പുതുപ്പള്ളിയില്‍ ആഘോഷം തീര്‍ത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍റെ പ്രചാരണം

ജനകീയ  നായകൻ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടില്‍ ആഘോഷം തീർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍റെ പ്രചരണം.  ഉമ്മന്‍ ചാണ്ടി മുഴുവൻ സമയവും പ്രചാരണത്തിന് ഒപ്പമുണ്ടായത് ആവേശം ഇരട്ടിപ്പിച്ചു. മാലയിട്ടും കൈകൊടുത്തും അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളുമായി പര്യടനം ആവേശത്തിരയിളക്കം തന്നെ സൃഷ്ടിച്ചു.

രാഷ്ട്രീയ കേരളം കണ്ട ജനകീയ നേതാവിന്‍റെ സ്വന്തം നാട്ടിലായിരുന്നു പര്യടനം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി നേതൃത്വം നൽകിയ, യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍റെ വാഹന പര്യടനം ആഘോഷത്തിന്‍റെ അലയൊലികൾ തീർത്ത് ഗ്രാമങ്ങളുടെ മുക്കും മൂലയും പിന്നിട്ട് മുന്നോട്ടുനീങ്ങി. ഹാരങ്ങളും ഷാളുകളും അണിയിച്ച് ഗ്രാമീണതയുടെ നിഷ്കളങ്കതയിൽ അവർ സ്ഥാനാർത്ഥിയെ നെഞ്ചോടുചേർത്തു.

ജനങ്ങൾ പങ്കുവെച്ച സ്നേഹത്തിൽ, നിസംശയം വിജയമുറപ്പിക്കാമെന്ന് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ജോസ് കെ മാണിയും ഒപ്പമുണ്ടായിരുന്നു. ഇന്ന് ഐമനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം.

Thomas-Chazhikadanoommen chandy
Comments (0)
Add Comment