തൊടുപുഴയിൽ 7 വയസ്സുകാരന് ക്രൂര മർദ്ദനം; നില അതീവ ഗുരുതരം; രണ്ടാനച്ഛനെതിരെ വധശ്രമത്തിന് കേസ്

Jaihind Webdesk
Friday, March 29, 2019

തൊടുപുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂര മർദനമേറ്റ 7 വയസ്സുകാരന്‍റെ നില അതീവ ഗുരുതരം. രണ്ടാനച്ഛനെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ അമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തും.

രണ്ടാനച്ഛനാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ മാതാവിനും ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അതേസമയം ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് തലക്ക് ഗുരുതര പരിക്കുമായി കുട്ടിയെ തൊട്ടുപുഴയിൽ ചാഴികാട്ട് ആശുപത്രിയിലെത്തിച്ചത്.അപകട കാരണത്തെക്കുറിച്ച് പരസ്പര വിരുദ്ധമായി പറഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇടപെടലിനെ തുടർന്നു് ഇവർ താമസിച്ചിരുന്ന വാടക വീട് പൂട്ടി സീൽ ചെയ്തു . ഭിത്തിയിൽ രക്തക്കറ കണ്ടതായി നാട്ടുകാർ പറഞ്ഞു. രണ്ടാനച്ഛനെതിരെ കേസ് എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്ന് സിബബ്ല്യുസി ജില്ലാ ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.

7 വയസ്സുകാരനെ മർദിച്ചത് രണ്ടാനച്ഛനെന്ന് ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മൊഴി നൽകി . മൂന്നര വയസ്സുള്ള ഇളയ കുട്ടിയെയും മർദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ രണ്ടാനഛനും അമ്മയും പോലീസ് നിരീക്ഷണത്തിലാണ്.ഇയാൾ ലഹരിക്കടിമയാണെന്നും പറയപ്പെടുന്നു. ജയ് ഹിന്ദ് ന്യൂസ് തൊടുപുഴ