ഇത്തവണ ഫലം പതിവിലും വൈകും ; ആദ്യ സൂചന 10 മണിയോടെയെന്ന് ടീകാ റാം മീണ

Jaihind Webdesk
Saturday, May 1, 2021

TeekaRam-Meena

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടാകാ റാം മീണ. തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണ ഫലമറിയാൻ വൈകുമെന്ന്  മീണ അറിയിച്ചു. ഇത്തവണ ട്രെൻഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ആദ്യ ഫലസൂചന 10 മണിയോടെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.